ഓവു ചാലില്‍ നിന്ന് പാചക വാതകം ഉണ്ടാക്കാമെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ പരിഹസിച്ചുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10ന് ലോക ജൈവ ഇന്ധന ദിനത്തില്‍ ഓവുചാലിലെ വാതകത്തില്‍ നിന്നും പാചകവാതകം ഉണ്ടാക്കിയ ആളെ കുറിച്ച് സംസാരിച്ചത് മോദിയുടെ ശാസ്ത്രീയമായ അറവില്ലായ്മ എന്ന രീതിയിലാണ് ചിലര്‍ പരിഹസിച്ചത്.
മോദി പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്നും ഇങ്ങനെ പാചകവാതകം ഉത്പാദിപ്പിക്കാന്‍ കഴിയില്ലായെന്നും വാദിച്ച് ഒരു കൂട്ടര് സമൂഹ മാധ്യമങ്ങളില്‍ മോദിയെ ട്രോളിയിരുന്നു. ഇവരുടെ കൂട്ടത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.
"हम नाली से गैस बनाने वाले है…'अच्छे दिन' आने वाले है" #JanKiBaat pic.twitter.com/A9DQiB0uG3
— Congress (@INCIndia) August 13, 2018
എന്നാല്‍ മോദി പറഞ്ഞത് വാസ്തവത്തില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യമാണെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ തെളിവുസഹിതം വാദിക്കുന്നത്.
ഛത്തീസ്ഗഢിലെ റായ്പൂരിലെ ശ്യാം റായ് എന്നയാള്് ഓവുചാലിലെ വാതകം പാചകവാതകമായി മാറ്റാമെന്ന് തെളിയിച്ചിരുന്നു. നാല് കൊല്ലം മുമ്പായിരുന്നു ശ്യാം ഈ കണ്ടുപിടിത്തം നടത്തിയത്.
അദ്ദേഹം തന്റെ വീടിന്റെ മുന്നിലെ ഓടയില്‍ നിന്നുമായിരുന്നു പാചകവാതകം സൃഷ്ടിച്ചത്. ഇതിനായി ശ്യാം മൂന്ന് 1000 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കുകള്‍ ഉപയോഗിച്ചിരുന്നു. ഇവയില്‍ ഓടയിലെ ദുര്‍ഗന്ധം വമിക്കുന്ന വാതകം കയറ്റി വിട്ട് അത് പിന്നീട് മീതെയ്ന്‍ വാതകം ആക്കി മാറ്റുകയായിരുന്നു.
പതിനൊന്നാം ക്ലാസ് വരെയായിരുന്നു ശ്യാം പഠിച്ചിരുന്നത്. എന്നാല്‍ തന്റെ കണ്ടുപിടിത്തം ഇയാള്‍ പാറ്റെന്റ് ചെയ്തിട്ടുണ്ട്. ശ്യാം റായുടെ ഈ കണ്ടുപിടിത്തം സ്ഥലത്തെ ഒരു തദ്ദേശ പത്രവും വാര്‍ത്തയായി നല്‍കിയിരുന്നു.
ഇത് കൂടാതെ ചെന്നൈയ്ക്കടുത്തുള്ള സെലയ്യൂരില് ഒരു ഗ്രാമത്തിലെ കുടുംബങ്ങല്‍ ഓവുചാലില്‍ നിന്നുമുള്ള വാതകം പാചകവാതകമാക്കി മാറ്റി തങ്ങളുടെ വീടുകളില്‍ ഉപയോഗിക്കുന്നുവെന്ന് 2013ല്‍ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Hindu News 2013 – Click Here
ഇത് കൂടാതെ അമേരിക്കയിലെ ചിക്കാഗോയില്‍ ഓവുചാലിലെ വെള്ളത്തില്‍ നിന്നും പാചകവാതകം സൃഷ്ടിക്കപ്പെടുന്നുണ്ട്.
വളരെ ചെറിയ രീതിയില്‍ ഓവുചാലിലെ വാതകം വരെ പാചകവാതകമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഈ കണ്ടുപിടുത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ ട്രോളുന്നതിന് മുമ്പ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ബുദ്ധി മോദി വിരുദ്ധര്‍ കാണിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.
https://www.facebook.com/vtbalram/videos/10156017425289139/
Discussion about this post