ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിനടിയിൽ നിന്നും ശിവലിംഗങ്ങൾ കണ്ടെത്തി. ജഗദേശ്വർ ധാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗങ്ങൾ കണ്ടെത്തിയത്. ആർക്കിയോളജിക്കർ സർവ്വേ അധികൃതർ എത്തി ശിവലിംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
രണ്ട് ശിവലിംഗങ്ങൾ ആണ് കണ്ടെത്തിയത്.ജഗദേശ്വർ ധാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥലത്ത് കുഴിയെടുക്കുകയായിരുന്നു. ഇതിനിടെ ശിലകൾ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവ ശ്രദ്ധയോടെ മണ്ണിൽ നിന്നും പുറത്തെടുത്തപ്പോഴായിരുന്നു ശിവലിംഗം ആണെന്ന് വ്യക്താമയത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ആർക്കിയോളജിക്കൽ സർവ്വേ അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
ജഗദേശ്വർ ക്ഷേത്രത്തിന്റെ തന്നെ ശിവലിംഗങ്ങൾ ആണെന്നാണ് നിഗമനം. കാലങ്ങൾക്ക് മുൻപ് ഇവ ആരെങ്കിലും കുഴിച്ചിട്ടത് ആകാമെന്നാണ് സംശയിക്കുന്നത്. ഇരു ശിവലിംഗങ്ങളും 14ാം നൂറ്റാണ്ടിലേത് ആണെന്ന് ആർക്കിയോളജിക്കൽ സർവ്വേ അധികൃതർ വ്യക്തമാക്കി.
അതേസമയം ശിവലിംഗങ്ങൾ ലഭിച്ച വാർത്തയറിഞ്ഞ് ഭക്തർ സ്ഥലത്തേക്ക് ഒഴുകിയെത്തി. പൂജ നടത്തിയ ശേഷമാണ് ശിവലിംഗങ്ങൾക്ക് അധികൃതർക്ക് കൈമാറിയത്. രണ്ടര മാസം മുൻപ് ജഗദേശ്വറിന് സമീപ മേഖലയായ കോട്ടേശ്വറിൽ നിന്നും ഏഴ് ശിവലിംഗങ്ങൾ കണ്ടെത്തിയിരുന്നു.
Discussion about this post