തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.
78.69 ആണ് വിജയ ശതമാനം. 3,73755 വിദ്യാർത്ഥികൾ ഇക്കുറി പരീക്ഷ എഴുതി. ഇതിൽ 2,94888 പേർ വിജയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനത്തിൽ കുറവുണ്ട്. കഴിഞ്ഞ തവണ 82.95 ശതമാനം ആയിരുന്നു വിജയ ശതമാനം. എന്നാൽ ഇക്കുറി ഇത് 78.69 ആണ് വിജയശതമാനം.
ഇക്കുറി പതിവിലും നേരത്തെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു പരീക്ഷാ ഫലം. എന്നാൽ ഇക്കുറി മൂല്യനിർണം പൂർത്തിയാക്കി 16 ദിവസങ്ങൾക്ക് മുൻപ് തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
വിച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 78.39ശതമാനമായിരുന്നു വിജയം എന്നാൽ ഇക്കുറി ഇത് 71.42 ശതമാനം ആണ്.
Discussion about this post