തിരുവനന്തപുരം: കാലവര്‍ഷക്കെടുതി സംബന്ധിച്ച കണക്കുകള്‍ കൃത്യമായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെക്കാന്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന രീതിയാണ് മന്ത്രിമാര്‍ക്കുള്ളത്. സ്വയം കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുകയാണ് വേണ്ടത.് . ഉള്‍മേഖലയിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെല്ലാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.ആവശ്യത്തിന് പഠനം നടത്താനോ ഗൃഹപാഠം ചെയ്യാനോ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. മന്ത്രിമാര്‍ നേരിട്ട് കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയുള്ളവരാകും. ഇതിന്റെ കൂടി ഭാഗമായാണ് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിയത്.
കാലവര്‍ഷക്കെടുതി നേരിടുന്നതിന് ഇത്തവണത്തെ മണ്‍സൂണിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ 820 കോടിയോളം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. അതെല്ലാം വകമാറ്റി ചിലവഴിച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. അത്തരമൊരു ആരോപണം ഉന്നയിക്കേണ്ട സമയമല്ല ഇതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/braveindianews/videos/305557360199082/
രണ്ട് ഘട്ടങ്ങളിലായി 260 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ദേശീയ തലത്തിലുള്ള മാനദണ്ഡം അനുസരിച്ചാണ് കേന്ദ്രം തുക അനുവദിക്കുന്നത്. കേന്ദ്രത്തിന് പരിമിതിയുണ്ട്. ഇനിയും കേന്ദ്രസഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തല്‍ മഴക്കെടുതിയില്‍ 750 ാേളം പേരാണ് മരിച്ചത്. പ്രായോഗിക തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കാണേണ്ടത്. എന്നാല്‍ ഇപ്പോള്‍ പ്രചരണാത്മകമായ രീതിയാണെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ നിയമവാഴ്ചയ്ക്ക് ബൂഷണമല്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ടത് രാജ്യത്തെ ഏറ്റവും ഹീനമായ കുറ്റമാണ്. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ കൈവിറക്കുന്നവരായി കേരള സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി
Discussion about this post