ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് അഷുതോഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് അഷുതോഷ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
“എല്ലാ യാത്രകള്‍ക്കും ഒരു അന്ത്യമുണ്ട്. എ.എ.പിയായുള്ള എന്റെ മനോഹരവും വിപ്ലവകരവുമായ കൂട്ടുകെട്ടും അവസാനിക്കുകയാണ്. ഇത് വളരെ വ്യക്തപരമായ ഒരു കാരണം കൊണ്ടാണ്. എന്നെ പിന്തുണച്ച എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഞാന്‍ നന്ദിയര്‍പ്പിക്കുന്നു,” അഷുതോഷ് പറഞ്ഞു.
Every journey has an end. My association with AAP which was beautiful/revolutionary has also an end.I have resigned from the PARTY/requested PAC to accept the same. It is purely from a very very personal reason.Thanks to party/all of them who supported me Throughout.Thanks.
— ashutosh (@ashutosh83B) August 15, 2018
അതേസമയം മാധ്യമ പ്രവര്‍ത്തരോട് തന്റെ സ്വകാര്യതയെ മാനിക്കാനും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
To media friends. Please respect my privacy. I won’t be giving any bite of any kind. Please cooperate.
— ashutosh (@ashutosh83B) August 15, 2018
2014ല്‍ അഷുതോഷ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡല്‍ഹിയിലെ ചാന്ദ്നി ചൗകില്‍ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
Discussion about this post