തിരുവനന്തപുരം: വിദേശ യാത്ര വിവാദത്തില്‍ മന്ത്രി കെ രാജുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ചട്ടം മറികടന്ന് കെ രാജു മന്ത്രിയുടെ ദുരിതാശ്വാസ ചുമതല
കൈമാറി എന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മന്ത്രി പി തിലോത്തമന് മന്ത്രിയുടെ ചുമതല കൈമാറിയത് സ്വന്തം ലെറ്റര്‍ പാര്‍ഡിലാണെന്ന വിവരവും പുറത്തു വന്നു.
സാധാരണ പൊതുഭരണ വകുപ്പാണ് മന്ത്രിയുടെ ചുമതല കൈമാറ്റം സംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറക്കേണ്ടത്. സാധാരണമായ ഈ നടപടി ക്രമം പോലും പാലിക്കാതെയാണ് കെ. രാജു മന്ത്രിയുടെ ചുമതല കൈമാറിയത്.മുഖ്യമന്ത്രിയേയും ചുമതല മാറ്റം അറിയിച്ചില്ല.
നേരത്തെ പ്രളയക്കെടുതിക്കിടെ ജര്‍മ്മനിയിലേക്ക് പോയത് കെ രാജു ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവരെ അറിയിച്ചും, അനുമതി തേടിയുമാണ് വിദേശത്തേക്ക് പോയത് എന്നാണ് കെ രാജുവിന്റെ വിശദീകരണം.
രാജുവിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഈ വിശദീകരണം സിപിഐ നേതാക്കളെയും അതൃപ്തരാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ശാസനയിലോ മറ്റോ വിഷയം ഒതുക്കാനാണ് ചിലരുടെ നീക്കം.
Discussion about this post