തിരുവനന്തപുരം:മന്ത്രി കെ.രാജുവിന്റെ വിദേശയാത്ര സിപിഐ അടിയന്തിര എക്സിക്യൂട്ടിവ് യോഗം ചര്‍ച്ചചെയ്യും. കേരളം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ ആണ് മന്ത്രി കെ. രാജുവിന്റെ ജര്മ്മന്സന്ദര്ശനത്തിന് പോയത്. ഈ മാസം 28ന് ചേരുന്ന അടിയന്തിര എക്സിക്യൂട്ടിവ് യോഗത്തിലാണ് രാജുവിന്റെ സന്ദര്‍ശനം ചര്‍ച്ച ചെയ്യുക.
രാജുവിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നത് ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. കേരളം ദുരന്തമുഖത്ത് നില്ക്കുമ്പോള് വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐ നേതൃത്വത്തില്‍ ശക്തമാണ്.
കോട്ടയത്തിന്റെ ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന രാജു ആ ചുമതല ഭക്ഷ്യമന്ത്രി പി.തിലോത്തമന് കൈമാറിയ ശേഷമാണ് ജര്‍മ്മനയിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെയായിരുന്നു ഇത്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും രാജു പാലിച്ചില്ല. ചുമതല കൈമാറുന്നതായി സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി രാജു മന്ത്രി തിലോത്തമന് കൈമാറുകയായിരുന്നു.
Discussion about this post