കേരളം പ്രളയക്കെടുതിയിലായ സമയത്ത് വിദേശ യാത്ര നടത്തിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് മന്ത്രി കെ രാജു. വിദേശയാത്ര നടത്തിയത് തെറ്റായെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് മന്ത്രി വിശദീകരിച്ചു. ഇത്ര വലിയ ദുരന്തം ഉണ്ടാവുമെന്ന് കരുതിയില്ല. കേരളത്തെ കെടുതിയുടെ വിവരം കൃത്യമായി അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോള്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റുണ്ടായിരുന്നില്ല.
രാജിവെക്കേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും കെ രാജു പറഞ്ഞു. മുന്‍കൂര്‍ അനുമതിയോടെ ആയിരുന്നു ജര്‍മ്മന്‍ യാത്രയെന്നും കെ രാജു പറഞ്ഞു.
നേരത്തെ ജര്‍മ്മനിയില്‍ നി്‌നന് തിരിച്ചെത്തിയ രാജു യാത്രയെ ന്യായീകരിച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് തെറ്റ് സമ്മതിച്ച് പ്രസ്താവന നടത്തിയത്.
Discussion about this post