തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടായപ്പോഴുളള കെ. രാജുവിന്റെ വിദേശ യാത്ര തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദേശ യാത്രയില്‍ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നു. പ്രളയദുരന്തത്തിന് മുമ്പാണ് യാത്രയ്ക്ക് അനുമതി വാങ്ങിയത് എന്നും കാനം പറഞ്ഞു. ഇതൊരു പരസ്യ ശാസന ആണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കാനം പറഞ്ഞു.
അതേസമയം സിപിഐ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രമെ ഇനി വിദേശ യാത്രനടത്താവൂ എന്നും പാര്‍ട്ടി തീരുമാനം എടുത്തു.
പ്രളയദുരിതാശ്വാസമായി കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐയുടെ എല്ലാ ജനപ്രതിനിധികളും ഒരു മാസത്തെ ശമ്പളം നല്‍കും.മുന്‍ സിപിഐ ജനപ്രതിനിധികള്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുമെന്നും കാനം വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനം ഇപ്പോള്‍ അജണ്ടയിലില്ലെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post