ഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഭാഗമായി നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ ഇന്നു പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി (15,310.73 ബില്…
കോടി രൂപ (15,417.93 ബില്യന്‍) മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവാക്കിയത്.ഇവയില്‍ 15.31 ലക്ഷം കോടിയുടെ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. 13,000 കോടി മാത്രമാണ് ഇനിയും എത്തിച്ചേരാനുള്ളതെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകളുടെ (എസ്ബിഎന്‍എസ്) പ്രോസസിംഗും വെരിഫിക്കേഷനുമാണ് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ എല്ലാം കൃത്യതയും പരിശുദ്ധിയും തിരിച്ചറിയുന്നതിന് സങ്കീര്‍ണ്ണമായ ഹൈസ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ പ്രോസസിംഗ് സിസ്റ്റം (സിവിപിഎസ്) വഴി വെരിഫൈ ചെയ്തു എണ്ണിതിട്ടപ്പെടുത്തി. തുടര്‍ന്ന് അവ നുറുക്കി നശിപ്പിച്ചുവെന്നും ആര്‍.ബി.ഐ അറിയിച്ചു.
Discussion about this post