ഡല്‍ഹി: നോട്ടുനിരോധനം അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേടിക്കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണം തിരിച്ചു പിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായമെത്തുന്നത് തടയുക, കള്ളനോട്ടു വ്യവസായം തകര്‍ക്കുക, ഡിജിറ്റല്‍ സാമ്പത്തിക വിനിമയം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നോട്ടുനിരോധനത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റപ്പെട്ടതായി കേന്ദ്ര സാമ്പത്തിക മന്ത്രാലയ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നു.
രാജ്യത്തൊരിടത്തും നോട്ടിനു ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റിസര്‍വ് ബാങ്ക് ഇന്നു പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, നിരോധിക്കപ്പെട്ട അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്. കൈവശമുള്ള പണമെല്ലാം ബാങ്കില്‍ എത്തിയതോടെ നിലവില്‍ കള്ളപ്പണം വന്‍തോതില്‍ കൈവശം വെക്കാനാവാത്ത സാഹചര്യം ഉടലെടുത്തു. ഗരീബി കല്ല്യാണ്‍ യോജന വഴി അന്‍പത് ശതമാനം തുക പിഴയാക്കി അടച്ച് പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. ഇതോടെ കോടികളാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. അതേസമയം നോട്ടുമുഴുവന്‍ തിരിച്ചെത്തിയതിനാല്‍ കള്ളപ്പണം എവിടെ എന്നാണ് പ്രതിപക്ഷ ചോദ്യം. എന്നാല്‍ കള്ളപ്പണമില്ലാത്ത അവസ്ഥ നിലവില്‍ സൃ്ഷ്ടിച്ചെടുക്കാനായി എന്നത് വലിയ നേട്ടമായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ ഫണ്ട് എത്തുന്നത് തടയാനും നോട്ടുനിരോധനം കൊണ്ട് കഴിഞ്ഞു.
നികുതിവെട്ടിപ്പ് ഒഴിവാക്കാനും, നികുതി ദായകരുടെ എണ്ണം കൂട്ടാനും ഇത് മൂലം സാധ്യമായെന്നും വിലയിരുത്തപ്പെടുന്നു.
Discussion about this post