പാലക്കാട് : ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ ഡിജിപിയ്ക്ക് കിട്ടിയ പരാതി തൃശൂര്‍ റേഞ്ച് ഐജിയ്ക്ക് കൈമാറി. പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിത നേതാവ് ഇതുവരെയും പോലിസില്‍ പരാതി നല്‍കിയിരുന്നില്ല.യുവമോര്‍ച്ച നേതാവ് നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നടപടി.
പരാതി ലഭിക്കാത്തത് കൊണ്ടാണ് കേസെടുക്കാത്തതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ എം.സി ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയുടേതായി രീതിയുണ്ടെന്നും ജോസഫൈന്‍്. പൊതുസമൂഹത്തില്‍ പരാതി ഉന്നയിക്കപ്പെട്ടതെന്നും
പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഇപ്പോള്‍ പോലിസിന് അന്വേഷണത്തിനുള്ള സാഹചര്യമില്ല. പാര്‍ട്ടി വിഷയം അന്വേഷിക്കുമെന്നു ഇ.പി ജയരാജന്‍ പറഞ്ഞു.
പരാതിയില്‍ പോലിസ് അന്വേഷണം വേണമെന്ന ആവശ്യം ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള പരാതി പോലിസിന് കൈമാറണമെന്നാണ് ആവശ്യം.
പരാതിയ്ക്ക് പിന്നില്‍ വിഭാഗീയതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും എന്ന് കാണിച്ച് പി.കെ ശശിയെ പിന്തുണക്കുന്നവര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വനിതാ നേതാവിന്റെ പരാതി പോലിസിന് കൈമാറാതിരിക്കുകയും, വനിതാ നേതാവിനെതിരായി പോലിസില്‍ പരാതി നല്‍കുകയും ചെയ്തത് വിവാദമായിട്ടുണ്ട്. പി.കെ ശശിയെ പിന്തുണച്ച് ഒരു സംഘടനയാണ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Discussion about this post