റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് യുദ്ധങ്ങളില്‍ ഉയര്‍ന്ന ആക്രമണ ശേഷി നല്‍കുമെന്നും കരാറിനെപ്പറ്റി വിമര്‍ശിക്കുന്നവര്‍ കരാറിന്റെ പ്രക്രിയകളെപ്പറ്റി അറിഞ്ഞിരിക്കണമെന്നും വ്യോമസേന വൈസ് ചീഫ് എസ്.ബി.ദിയോ പറഞ്ഞു.
ഫ്രാന്‍സുമായി റാഫേല്‍ വിമാനങ്ങളുടെ കരാറില്‍ ഒപ്പിട്ടതിനെപ്പറ്റി കോണ്‍ഗ്രസ് പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് എസ്.ബി.ദിയോയുടെ പ്രസ്താവന.
റാഫേല്‍ വിമാനം വളരെ മെച്ചപ്പെട്ട ഒന്നാണെന്നും അത് ഉപയോഗിക്കാന്‍ വേണ്ടി തങ്ങല് കാത്തിരിക്കുകയാണെന്നും ദിയോ പറഞ്ഞു.
സെപ്റ്റംബര്‍ 2016നായിരുന്നു 36 റാഫേല്‍ വിമാനങ്ങല്‍ ഫ്രാന്‍സിന്റെ പക്കല്‍ നിന്നും വാങ്ങാനുള്ള കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടത്. ഏകദേശം 58,000 കോടി രൂപയുടെ കരാറാണിത്.
Discussion about this post