കേരളം നേരിട്ട പ്രളയം രേഖപ്പെടുത്തുന്നതിനുള്ള നടപടികലുമായി കേരള സര്‍ക്കാര്‍ . വെള്ളം പൊങ്ങിയ ഉയരവും തിയതിയും അടയാളപ്പെടുത്തുന്ന സ്ഥിരഫലകങ്ങള് സ്ഥാപിക്കുവാനാണ് സര്‍ക്കാര്‍ നീക്കം . ഭാവിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകകരമാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , വൈദ്യുതി പോസ്റ്റുകള്‍ , ആശുപത്രികള്‍ , വിദ്യാലയങ്ങള്‍ , ലൈബ്രറികല് എന്നിങ്ങനെയുള്ള പൊതു ഇടങ്ങളില്‍ പരമാവധി ഉയരവും , തിയതിയും രേഖപ്പെടുത്തും .
തറനിരപ്പില്‍ നിന്നും പരമാവധി എത്ര ഉയരത്തില്‍ വെള്ളം പൊങ്ങി എന്ന് തിയതി ഉള്‍പ്പടെ ഒരു ഫലകത്തില്‍ സ്ഥിരമായി രേഖപ്പെടുത്തി സ്ഥാപിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് .
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
Discussion about this post