ഡല്‍ഹി: വാര്‍ത്താ നവമാധ്യമങ്ങളിലൂടെയുള്ള പ്രതിപക്ഷ പ്രചാരണങ്ങളെ കൃത്യമായും ഫലപ്രദമായും നേരിടുന്നതിന് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാന്‍ ബിജെപിയുടെ തീരുമാനം. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാനും പ്രതിപക്ഷ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുമുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമമായ ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, നിര്‍മലാ സീതാരാമന്, പീയുഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കള്‍, സ്മൃതി ഇറാനി, ബിജെപി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദ്രയാദവ്, അരുണ്‍ സിംഗ്, ന്യൂഡല്‍ഹി എംപി മീനാക്ഷി ലേഖി, പാര്‍ട്ടി മീഡിയ കണ്‍വീനര്‍ അനില്‍ ബലൂനി, കോ-കണ്‍വീനര്‍ സഞ്ജയ് മയൂഖ് എന്നിവര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പുതിയ ദൗത്യം നല്‍കുന്നത്. ദൈനംദിന കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ പാര്‍ട്ടിവക്താവ് സാംപിത് പത്രയെ ബിജെപി ചുമതലപ്പെടുത്തിപ്പോരുന്നുണ്ട്. ബ്ലോഗിലൂടെ പ്രധാന പ്രതിപക്ഷത്തെ അരുണ്‍ ജയ്റ്റ്ലിയും കൈകാര്യം ചെയ്യുന്നു്. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പാനലിസ്റ്റുകളായി മിക്കപ്പോഴും എത്താറുള്ളത് ബിജെപി വാക്താക്കളാണ്.
യോഗത്തില്‍ പങ്കെടുത്തവര്‍ നേരത്തേതന്നെ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇക്ണോമിക് ടൈംസ് പറയുന്നു. ഇവര്‍ പലപ്പോഴായി പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചു വിവിധ തലങ്ങളില്‍ സര്‍ക്കാരിന്റെ പാര്‍ട്ടിയുടെയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുമെന്നു ഇദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post