രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വേണ്ടി ബോളിവുഡ് ഗാനം ആലപിച്ച് ചെക് ഗായകസംഘം. ചെക് റിപ്പബ്ലിക് സന്ദര്‍ശിക്കുന്ന വേളയില്‍ രാഷ്ട്രപതിക്ക് നല്കിയ അത്താഴവിരുന്നിനിടെയാണ് കിഷോര്‍ കുമാര്‍ ആലപിച്ച് കല്യാണ്ജി ആനന്ദ്ജി സംഗീതസംവിധാനം ചെയ്ത പ്രശസ്തമായ ”പല് പല് ദില്‍ കേ പാസ്” എന്ന ഹിറ്റ് ഗാനം ചെക് ഗായകസംഘം ആലപിച്ചത്.
ഗാനാലാപനത്തിന് അകമ്പടിയായി ഓര്ക്കസ്ട്രയുമുണ്ടായിരുന്നു. രാഷ്ട്രപതി ഈ ഗാനം തന്റെ ട്വിറ്റര്‍ ആക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഈ ഗാനത്തിനു ശേഷം ”യേ ഹേ മുംബൈ മേരി ജാന്‍” എന്ന മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനവും ചെക് ഗായകര്‍ പാടി. രാം നാഥ് ജിയ്ക്ക് നല്കിയ ഈ ചെക് ഗാനോപഹാരം അതിരുകളില്ലാത്ത സംഗീതത്തിന്റെയും ഇരുരാജ്യങ്ങളുടേയും സഹകരണത്തിന്റേയും തെളിവായി.
A heartwarming rendition of Kishore Kumar's iconic "Pal Pal Dil Ke Paas" by India-Czech Sinfonietta Orchestra pic.twitter.com/LzMhpmea4G
— President of India (@rashtrapatibhvn) September 6, 2018
Discussion about this post