പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ ചെങ്ങോടുമലയില്‍ ക്വാറിക്ക് അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാപ്പകല്‍ സമരത്തിന് തുടക്കം കുറിച്ചു. മഞ്ഞള്‍ കൃഷി തുടങ്ങാനാണെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്നും ഏക്കര്‍ കണക്കിന് ഭൂമി വന്‍ മാഫിയാ സംഘം വാങ്ങുകയായിരുന്നു. ശേഷം സ്വാധീനമുപയോഗിച്ച് ക്വാറിക്ക് അനുമതിയും വാങ്ങി.
ചെങ്ങോട് മലയില്‍ ക്വാറി തുടങ്ങുന്നത് കോട്ടൂര്‍, കായണ്ണ, നൊച്ചാട് തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം കൊണ്ടുവരും. പരിസ്ഥിതി ലോല പ്രദേശമായ ചെങ്ങോട് മലയില്‍ ഖനനം നടത്തുന്നത് മൂലം മറ്റ് പാരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാകും.
ഖനനത്തിനായി അപേക്ഷിച്ച സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലായി വീട്, പൊതുറോഡ് തുടങ്ങിയവയെ നാശം സംഭവിച്ചേക്കാവുന്ന പ്രകൃതി വസ്തുക്കളെ ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ പ്രകാരം എല്ലാ ക്ലിയറന്‍സുകളും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിന് പുറമെ ഖനനാനുമതി ലഭിക്കാന്‍ വേണ്ടി പാരിസ്ഥിതികാനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ അനുമതികളും നേടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ വാദം പൊള്ളയാണെന്നു അത് അടിസ്ഥാന രഹിതമാണെന്നും നാട്ടുകാര്‍ പറയുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണനാണ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തത്. പലതവണ ഉരുള്‍പോട്ടല്‍ നടന്ന ചെങ്ങോട്ടുമലയില്‍ ഖനനം നടത്തിയാല്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. 2017 ഡിസംബറില്‍ അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചെങ്ങോട്ട് മലയുടെ പാരിസ്ഥിതിക പ്രധാന്യം പറയുന്നുണ്ട്.
Discussion about this post