പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മൗണ്ട് താബൂണ് ദേറ കോണ്വെല്റിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ സൂസണ്‍ എന്ന കന്യാസ്ത്രീയാണ് മരിച്ചത്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
പത്താനാപുരം സെന്റ് സ്റ്റീഫണ്‍ കോളേജിലെ അധ്യാപികയാണ്. 12 വര്‍ഷമായി ഈ കോളേജില്‍ സേവനം അനുഷ്ഠിക്കുകയാണ് സിസ്റ്റര്‍ സൂസണ്‍.
പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ഇവരോട് പുറത്ത് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍വെന്റില്‍നിന്ന് പുറത്തുപോയവരോട് മടങ്ങിയെത്താനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post