അമിത വണ്ണവും ഭാരക്കൂടതുലുമുള്ള സേനാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇനി മദ്യം നല്‍കേണ്ടതില്ലെന്ന ഉത്തരവുമായി തീരദേശസേന . വടക്ക് പടിഞ്ഞാറന്‍ വിഭാഗം മേഖല കമാന്‍ഡര്‍ രാകേഷ് പൈയാണ് ഉത്തരവ് പുറത്ത് ഇറക്കിയിരിക്കുന്നത് .
വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമായിരിക്കും . അമിതവണ്ണത്തിനും ഭാരം കൂടുവാനും കാരണം മദ്യമാണെന്ന കാരണത്താലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ഉത്തരവെന്നും അദേഹം അറിയിച്ചു .
അമിതവണ്ണം , ഭാരം മൂലം പലരെയും കപ്പലില്‍ ജോലിക്ക് അയക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത് . അത്തരമൊരു അവസ്ഥ മറിക്കടക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത് . ഇത്തരക്കാര്‍ ഭാരം കുറച്ചാല്‍ നിയന്ത്രണം നീക്കുമെന്നും രാകേഷ് പൈ അറിയിച്ചു .
Discussion about this post