കന്യാസ്ത്രീയെ മഠത്തില്‍ ചെന്ന് പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദ്ദനം പോലെയുള്ള ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണ് . കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ച് വൃതനിഷ്ഠയില്‍ കഴിയുന്നവരാണ് . ലോക്കപ്പിലെ മര്‍ദനം ഹീനമാണ് . കാരണം അയാള്‍ നിസ്സഹായനാണ് . അത് പോലെ തന്നെ അത്യന്തം ഹീനമായ പ്രവര്‍ത്തിയാണ് മഠത്തില്‍ ചെന്ന് പീഡിപ്പിക്കുന്നത് .
ഒരാളെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ട് അല്ലെങ്കില്‍ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തു എന്നൊക്കെ അന്വേഷണസംഘത്തിനു സാങ്കേതികമായി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല . ജലന്തര്‍ ബിഷപ്പിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നത് സര്‍ക്കാര്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിത് .
ഒരു കൂട്ടം കന്യാസ്ത്രീകള്‍ തന്നെ പ്ലകാര്‍ഡ് ഏന്തിക്കൊണ്ട് തങ്ങള്‍ക്കു നീതി കിട്ടിയില്ലെന്ന് പറയുന്നു . അവര്‍ ചോദ്യം ഉന്നയിക്കുന്നത് പൊതു സമൂഹത്തോടാണ് . എന്നോട് ചോദിക്കുന്നതാണ് . ഈ സാഹചര്യത്തില്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം .
Discussion about this post