ഇന്ത്യന്‍ നിയമങ്ങള്‍ കത്തോലിക്ക സഭയ്ക്ക് ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്. കത്തോലിക്ക പുരോഹിതര്‍ക്ക് അവരുണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണ് അവര്‍ വാദിക്കുന്നത്. അങ്ങനെയൊരു സഭയില്‍ നിന്ന് ദൈവദാസികള്‍ക്ക് നീതിലഭിക്കുമെന്ന് വിശ്വസിക്കുന്നില്ല. ആരോപണ വിധേയനായ ബിഷപ്പിന് ലഭിക്കുന്ന ശിക്ഷ ഇതുപോലുള്ള പ്രതിഷേധങ്ങളിലൂടെ മാത്രമാണ് എന്നും ചുള്ളിക്കാട് പറഞ്ഞു. എറണാകുത്ത് ഹൈക്കോടതിയ്ക്ക് മുന്നില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞെടുപ്പില്‍ ഇചതുപക്ഷത്തിന് വേണ്ടി വേണ്ടി ഞാന്‍ വോട്ട് പിടിക്കാന്‍ എത്തുമ്പോള്‍ ജനങ്ങള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്നും ബാലചന്ദ്രന് ചുള്ളിക്കാട് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് ഇടതുപക്ഷ അനുഭാവിയായ ഞാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ത്തവരാണ് ഇന്ത്യയിലെ കത്തോലിക്ക സഭ. ഗാന്ധിജിയെ അന്തിക്രിസ്തു എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സംശയത്തിന്റെ മാത്രം ആനുകല്യത്തില് കൊലപാതക കേസില്‍ ഹൈക്കോടതി വെറുതെ വിട്ട ബനഡിക്ട് അച്ചനെ വിശുദ്ധനാക്കാന്‍ സഭയിലെ ചിലര്‍ ശ്രമിച്ചു. ചിലരുടെ എതിര്‍പ്പ് മൂലമാണ് അത് നടക്കാതെ പോയതെന്നും ചുള്ളിക്കാട് പറഞ്ഞു.
Discussion about this post