മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരന്‍ എന്നു വിശേഷിപ്പിച്ച് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം. മഹാരാഷ്ട്രയിലെ ജില്ലാ പരിഷത് സ്‌കൂളുകളില്‍, മോദിയുടെ ജീവിതം ആസ്പമാക്കിയുള്ള ‘ചലോ ജീതെ ഹെ’ എന്ന 32 മിനിറ്റ് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണു നിരുപം വിവാദ പ്രസ്താവന നടത്തിയത്.
എന്നാല്‍ സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനയോട് പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി. നിരുപമിനു മതിഭ്രമമാണെന്നു ബിജെപി സംസ്ഥാന വക്താവ് ഷൈന എന്‍സി പ്രതികരിച്ചു.
Discussion about this post