കേന്ദ്രസര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിരുന്ന ശിവസേന വിജയ് മല്യ വിഷയത്തില്‍ കോണ്‍ഗ്രസിന് രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത് പ്രതിപക്ഷത്തെ അമ്പരപ്പിച്ചു. വിജയ് മല്യ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നി്ലപാട് തെമ്മാടിത്തരമാണെന്നാണ് ശിവസേന പറയുന്നത്. ശിവസേനയുടെ ഈ ചുവടുമാറ്റം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി.
അരുണ്‍ ജെയ്റ്റ്ലി വിജയ് മല്ല്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ വിഡ്ഢിത്തമാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണെന്നും പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ ശിവസേന പറയുന്നു.
കോണ്‍ഗ്രസിന് ഈ വിഷയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു വെന്നാണ് പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് ഇത്രയും നാള് ഇതിനെ കുറിച്ച് മിണ്ടാതിരുന്നത് എന്നാണ് ശിവസേനയുടെ ചോദ്യം.
മല്ല്യ കള്ളം പറയുകയാണ്. എംപിയായിരുന്ന സമയത്ത് പാര്ലമെന്റിലെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മല്ല്യക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതാവ് പൂനിയ ഉന്നയിച്ചിരിക്കുന്ന വാദം പൂര്‍ണമായും വിഡ്ഢിത്തമാണെന്ന് സംശയമില്ലാതെ പറയാം. നീരവ് മോദിയുടെ കുടുംബച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തുവെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഈ കാരണം വച്ച് രാഹുല്‍ ഗാന്ധി നീരവ് മോദിയെ രക്ഷപെടാന്‍ സഹായിച്ചെന്ന് കുറ്റപ്പെടുത്താനാകുമോയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
മല്ല്യയുടെ ഈ പ്രസ്താവനക്ക് പിന്നിലും, കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ ഈ ആക്രമണങ്ങള്‍ക്ക് പിന്നിലും മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം നുണ പ്രസ്താവനകളുമായി എത്തുന്നതെന്നും സാമ്ന മുഖ പ്രസംഗം ആരോപിക്കുന്നു.
വിജയ് മല്യയ്ക്ക് വായ്പ് ശരിയാക്കി കൊടുത്തത് മന്‍മോഹന്‍സിംഗും ചില യുപിഎ മന്ത്രിമാരും ഇടപെട്ടാണെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. വിഷയം സിബിഐ അന്വേഷിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ വാക്കുകളാണ് കോണ്‍ഗ്രസിന് വിശ്വാസം എന്നത് പഴയ ബന്ധത്തിന്റെ തുടര്‍ച്ചയാണെന്നാണ് ആക്ഷേപം. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന ആരോപണവും ബിജെപി ഉയര്‍ത്തിയിരുന്നു. വായ്പ ശരിയാക്കി നല്‍കിയതില്‍ നന്ദി പറഞ്ഞ് വിജയ് മല്യ മന്മോഹന് സിംഗിന് എഴുതിയ കത്തും ബിജെപി പുറത്തുവിട്ടിരുന്നു.
Discussion about this post