ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മഹാപ്രതിപക്ഷ ഐക്യത്തിനു തയാറെടുക്കുന്ന കോണ്‍ഗ്രസിനു മുന്നില്‍ നിബന്ധനകള്‍ നിരത്തി പ്രാദേശിക പാര്‍ട്ടികള്‍ . എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരാണ് പ്രധാനമായും ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.
നേതാവിനെ തിരഞ്ഞെടുപ്പിനു ശേഷം മാത്രം പ്രതിപക്ഷ ഐക്യത്തെ നിശ്ചയിക്കാമെന്ന് ആണ് എസ്പി നേതാവ് അഖിലേഷ് യാദവിന്രെ ആവശ്യം. സീറ്റ് വിഭജനത്തില്‍ മാന്യമായ പങ്കു ലഭിച്ചില്ലെങ്കില്‍ സഖ്യത്തിന്റെ ഭാഗമാകില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും മായാവതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തനിച്ചു മല്‍സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ബിഎസ്പി ആരംഭിച്ചതായും മായാവതി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ബിഎസ്പി, എസ്പി ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികളുമായി കൈകോര്‍ക്കുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതിനു പിന്നാലെയാണു വ്യവസ്ഥകള്‍ കടുപ്പിച്ച് ഇരു നേതാക്കളും രംഗത്തെത്തിയത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. യുപിയില്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെങ്കിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തങ്ങള്‍ക്കു മേധാവിത്വം വേണമെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.
പ്രധാനമന്ത്രി സ്ഥാനത്തേക്കു തല്ക്കാലം ആരും വേണ്ടെന്ന മുന്‍ നിലപാട് അഖിലേഷ് യാദവ് ആവര്‍ത്തിച്ചു. പ്രതിപക്ഷ സഖ്യ രൂപീകരണത്തില്‍ കോണ്‍ഗ്രസ് തുറന്ന സമീപനം പുലര്‍ത്തണമെന്നും അഖിലേഷ് പറഞ്ഞു.
Discussion about this post