തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട,കോട്ടയം, എന്നിവടങ്ങളിവാണ് റെഡ് അലർട്ട് പിൻവലിച്ചത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലർട്ട്. അതേസമയം മഴ മുന്നറിയിപ്പിനെത്തുടർന്ന് അടച്ച തൃശൂരിലെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു.
Discussion about this post