തിരുവനന്തപുരം; സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാവുമെന്നാണ് വിവരം.
ഇതോടൊപ്പം റസ്റ്റോറൻറുകളിൽ ബിയറും വൈനും, ബാറുകളിലൂടെ കള്ളും ഉൾപ്പടെ വിൽപ്പന നടത്താവുന്ന രീതിയിൽ മദ്യനയം പരിഷ്‌കരിക്കാൻ സർക്കാർ ആലോചന. പ്രത്യേക ഫീസ് നൽകി ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ടൂറിസം സീസൺ കണക്കാക്കിയായിരിക്കും ലൈസൻസ് അനുവദിക്കുക. വിവിധ വകുപ്പുകളുമായി ചേർന്ന് ഇതുമായി ബന്ധപ്പെട്ട ആലോചനകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
Discussion about this post