പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68ാം ജന്മദിനം രാഷ്ട്രം ആഘോഷിച്ചത് ശുചീകരണ യജ്ഞങ്ങളും, പൂജകളും, പ്രാര്‍ത്ഥനകളും നടത്തി. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും സംഘവും വഴിയോരങ്ങള്‍ ചൂലുപയോഗിച്ച് വൃത്തിയാക്കി. സമാനമായ രീതിയല്‍ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കന്മാരും അമൃത്സറില് ശുചീകരണ യജ്ഞം നടത്തി.
അതേസമയം വാരണാസിയില്‍ മോദിയുടെ പേരില്‍ പ്രത്യേക പൂജകലും പ്രാര്‍ത്ഥനകളും മറ്റും നടന്നു.
ബീഹാറിലെ പാട്നയില്‍ മോദിയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയാണ് അണികള്‍ ജന്മദിനം ആഘോഷിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മോദിയ്ക്ക് ജന്മദിനാശംസകള് നല്‍കിയിരുന്നു.
അതേസമയം കേന്ദ്ര മന്ത്രി പ്രകാസ് ജാവദേകറും മുഖ്തര്‍ അബ്ബാസും മോദിയെപ്പറ്റിയുള്ള പുസ്തകമായ ‘ദി മേക്കിംഗ് ഓഫ് എ ലെജന്‍ഡ്’ ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.
ഇത് കൂടാതെ ഡല്‍ഹിയില്‍ സുലഭ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വ്വീസ് ഓര്ഗനൈസേഷന് ജന്മദിനം ആഘോഷിച്ചത് 568 കിലോഗ്രാം ഭാരം വരുന്ന ലഡ്ഡു നിര്‍മ്മിച്ചായിരുന്നു. അവര്‍ ഈ ദിവസം ‘സ്വച്ഛതാ ദിവസ്’ ആയും ആഘോഷിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആഘോഷിച്ചത് വാരണാസിയില്‍ വെച്ചായിരുന്നു. അവിടുത്തെ വിദ്യാലയങ്ങളിലെ കുട്ടികളുായിട്ടാണ് അദ്ദേഹം ജന്മദിനം ആഘോഷിച്ചത്.
Discussion about this post