മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായ അഭിമന്യൂ കൊലക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്കൌട്ട് നോട്ടീസുകള്‍ പുറത്തിറക്കി . കേസില്‍ ഉള്‍പ്പെട്ട 8 പ്രതികള്‍ക്കായിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരികുന്നത് .
നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്ത 8 പേരെയാണ് ഇനി പിടികൂടാനുള്ളത് . ഇവരെ മുഖ്യസാക്ഷികളായ 6 പേരും ചിത്രങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട് . ഇതോടെ നേരിട്ട് പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങള്‍ പോലീസിനു ലഭ്യമായി . ഇതില്‍ 8 പേര്‍ അറസ്റ്റിലായി .
ആദില്‍ ബിന്‍ സലിം , ഫറൂഖ് അമാനി , റിയാസ് ഹുസൈന്‍ എന്നിവര്‍ അറസ്റ്റിലായതിനു 90 ദിവസം കഴിയും മുന്പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം .
Discussion about this post