ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികര്‍ ഇന്ന് രാവിലെ രണ്ടു തവണ വെടിവയ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ പൂഞ്ചില്‍ കെ ജി സെക്ടറിലാണ് വെടിവയ്പ് നടന്നത്
കഴിഞ്ഞ ദിവസം കുപ്വാരയിലെ തങ്ധറില്‍ മൂന്ന് പാക് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന് സൈന്യം പ്രകോപിതരായത്. ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘവും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് പാക് സൈന്യം പ്രകോപനമില്ലാതെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് വെടിവയ്പ് നടത്തുന്നതെന്നാണ് ആരോപണം
Discussion about this post