ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രൂ യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു) രാജ്യത്തിനെതിരെ യുദ്ധം നടത്തുന്ന ശക്തികളാണുള്ളതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെ.എന്‍.യുവില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ വിഷമമുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പ് സമയത്ത് വാക്തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ജെ.എന്‍.യുവിലെ ചില പാര്‍ട്ടികളെ നയിക്കുന്നത് ഇന്ത്യാ വിരുദ്ധ ശക്തികളാണ്,’ അവര്‍ പറഞ്ഞു.
ഈ പാര്‍ട്ടികളുടെ പത്രികയിലും മറ്റും ഇന്ത്യാ വിരുദ്ധത വ്യക്തമാണെന്നും അങ്ങനെയുള്ളവരെ രാഷ്ട്ര വിരുദ്ധരായി പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രണ്ട് ദിവസം മുമ്പ് ഇടത് പാര്‍ട്ടികള്‍ ജെ.എന്‍.യുവില്‍ നടന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. യൂണിയന് പ്രസിഡന്റായ എന്‍.സായി ബാലാജി നിര്‍മ്മലാ സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ സംസാരിച്ചു. സര്‍ക്കാരിന് ദേശസ്നേഹികളെപ്പറ്റിയും ദേശവിരുദ്ധരെപ്പറ്റിയുമാണ് സംസാരിക്കാനാഗ്രഹമെന്നും ഇത് വഴി മറ്റ് പ്രധാനപ്പെട്ട വിഷയങ്ങളായ റാഫേല്‍ ഇടപാട്, തൊഴിലില്ലായ്മ, ജിയോ യൂണിവേഴ്സിറ്റി എന്നിവയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്ന് ബാലാജി ആരോപിച്ചു.
They are waging a war against India. Their brochures say that. Such people leading the Jawaharlal Nehru University Students' Union (JNUSU) or JNUSU members openly participating with such forces, you do not need to hesitate to say anti-India, therefor: Nirmala Sitharaman (18.918) pic.twitter.com/gPjjC1rJ72
— ANI (@ANI) September 18, 2018
Discussion about this post