പാക്കിസ്ഥാന് പട്ടാളവും ജമ്മു കാശ്മീര്‍ ഭീകരരും അഴിച്ചുവിടുന്ന മ്ലേച്ഛതയ്ക്കെതിരേ തക്ക മറുപടി നല്കാന് സമയമായെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്. നാം ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാനുമായി ഇനി ഒരു ചര്‍ച്ചകള്‍ക്കുമില്ലെന്നും ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ചുപോവുകയില്ലെന്നും ജനറല്‍ റാവത് അറിയിച്ചു.പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയ നടപടിയെ കരസേനാ മേധാവി സ്വാഗതം ചെയ്തു.
പാക്കിസ്ഥാന് പട്ടാളത്തിന്റേയും കാശ്മീര്‍ ഭീകരവാദികളുടെറ്റും മ്ളേച്ഛതയ്ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ സമയമായി. അതേ നാണയത്തില്‍ത്തന്നെ പാക്കിസ്ഥാന് മറുപടി നല്കാന് സമയമായി. അവര്‍ കാണിച്ച മനുഷ്യത്വരഹിതാമായ നിലപാട് തിരികെക്കാണിക്കണമെന്നല്ല പറയുന്നത്, പക്ഷേ നമുക്കുണ്ടായ ഈ വേദന അവര്‍ ശരിയ്ക്കും മനസ്സിലാക്കിയ്ക്കണം” ജനറല്‍ അറിയിച്ചു
”വളരെ വ്യക്തവും സംക്ഷിപ്തവുമാണ് നമ്മുടെ ഗവണ്മെന്റിന്റെ നയം. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം നമ്മള് പറഞ്ഞിട്ടുണ്ട്.ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചുപോകില്ല. പാക്കിസ്ഥാന് അവരുടെ ഭീകരവാദം നിര്‍ത്തിയേ പറ്റൂ” മാദ്ധ്യമങ്ങളോട് ജനറല്‍ റാവത് പറഞ്ഞു.
നാം ഇനിയും ആയുധങ്ങള്‍ വാങ്ങുമെന്നും പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ സേനയെ അതിനനുസ്സരിച്ച് നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”രാഷ്ട്രീയകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എനിയ്ക്ക് താല്‍പ്പര്യമില്ല. പക്ഷേ എനിയ്ക്ക് ഒരു കാര്യം പറയേണ്ടതുണ്ട് കേന്ദ്രഗവണ്മെന്റില് നിന്ന് സേനയ്ക്ക് പൂര്‍ണ്ണ സഹകരണമാണുണ്ടാവുന്നത്. സേനയുടെ നീക്കങ്ങള്‍ നടപ്പാക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും ഗവണ്മെന്റ് തരുന്നുണ്ട്. അത് കാശ്മീരിലും വടക്കുകിഴക്കന്‍ അതിര്ത്തിസംസ്ഥാനങ്ങളിലുമുള്ള വിഘടനവാദത്തില്‍ വരുത്തിയ മാറ്റം നമുക്ക് തന്നെ അറിയാവുന്നതാണല്ലോ” എന്നാണ് കാശ്മീരിലെ സ്ഥിതിഗതികളില്‍ പ്രതികരിയ്ക്കാന്‍ സേനയ്ക്ക് ഗവണ്മെന്റില് നിന്ന് നിയന്ത്രണമുണ്ടോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്.
അതിര്‍ത്തിയില്‍ നമ്മുടെ ഒരു ധീരജവാന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കാശ്മീരില്‍ കഴിഞ്ഞ ദിവസം അഞ്ചു പോലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് എന്ന ഭീകരരാഷ്ട്രം വിതച്ചത് കൊയ്യാന്‍ പോകുന്ന ദിനങ്ങളായിരിയ്ക്കും വരികയെന്നാണ് ജനറല്‍ റാവത്തിന്റെ ഈ മറുപടിയോടെ മനസ്സിലാക്കേണ്ടതെന്നാണ് സൂചന നല്‍കുന്നത്.
Discussion about this post