പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തിച്ചു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന മുറിയായ ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മഠത്തില്‍ നിന്നും മാറ്റിയ ശേഷമാണ് തെളിവെടുപ്പ് നടക്കുന്നത്.
പീഡന നടന്നുവെന്ന പറയപ്പെടുന്ന 2014-2016 കാലയളവില്‍ ബിഷപ്പ് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്ടോപ് എന്നിവ വീണ്ടെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചവരെയാണ് ബിഷപ്പിനെ പോലീസിന് കസ്റ്റഡിയില്‍ വെക്കാന്‍ സാധിക്കുകയുള്ളു.
അതേസമയം ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ വേണ്ടി അനുമതി തേടുകയാണ് പോലീസ്. ഇതിനായി പോലീസ് കോടതിയെ സമീപിക്കും. ബിഷപ്പ് നിഷേധാത്മകമായ നിലപാടെടുക്കുന്നത് കൊണ്ടാണ് ഈ നീക്കം. നുണപരിശോധനാഫലം അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.
Discussion about this post