പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയില്‍ പകര്‍ത്തിയ മലനിരകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സിക്കിമിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ‘ശാന്തവും മനോഹരവും’ എന്നായിരുന്നു അദ്ദേഹം ചിത്രങ്ങളെ വിശേഷിപ്പിച്ചത്.
സിക്കിമിലെ പക്യോങ്ങിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് മോദി സിക്കിമിലേക്ക് ചെന്നത്. സമുദ്രനിരപ്പില്‍ നിന്നും 4,500 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സിക്കിമിലെ ആദ്യ വിമാനത്താവളമാണിത്.
ഇതിന് മുമ്പും മോദി പകര്‍ത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. 2016ല്‍ ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിരുന്നു. ഇതും വൈറലായിരുന്നു.
Serene and splendid!
Clicked these pictures on the way to Sikkim. Enchanting and incredible! #IncredibleIndia pic.twitter.com/OWKcc93Sb1
— Narendra Modi (@narendramodi) September 23, 2018
Discussion about this post