അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടയില്‍ പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത് . പാക്കിസ്ഥാനിലെ സര്‍ക്കാരിന് ഭീകരെ നിയന്ത്രിക്കുന്നതില്‍ വിജയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും , ഭീകരന്മാര്‍ക്ക് നേരെയുള്ള അടുത്ത സര്‍ജ്ജിക്കള്‍ സ്ട്രൈക്കിന് സമയമായെന്നും റാവത്ത് പ്രതികരിച്ചു.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കുന്ന ഭീകരന്മാരെ അമര്‍ച്ച ചെയ്യാന്‍ സൈന്യം തയ്യാറാണ് . കാശ്മീരില്‍ ചോരപ്പുഴ ഒഴുക്കാനാണ് ഭീകരര്‍ പദ്ധതിയിടുന്നത് . ഇതിന്റെ ഭാഗമായാണ് പോലീസ്ക്കാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നതിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു .
കഴിഞ്ഞ ദിവസം പാകിസ്ഥാനുമായി യുദ്ധത്തിനുള്ള നല്ല സമയം ഇതാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസം കരസേനാമേധാവി പ്രതികരിച്ചിരുന്നു . അതിര്‍ത്തിയിലെ തീവ്രവാദി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയുന്നതില്‍ പാക് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണമുന്നയിച്ച് ഇന്ത്യ – പാകിസ്താന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു .
Discussion about this post