തിരുവനന്തപുരം: കുറഞ്ഞ പ്രീമിയത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പു നല്‍കുന്ന മോദി കെയറിനോട് കേരളം മുഖം തിരിച്ചതില്‍ പ്രതിഷേധം ഉയരുന്നു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇനിയും പദ്ധതിയുടെ ഭാഗമാകാത്തത.് എന്തുകൊണ്ടാണ് രേളം പദ്ധതിയില്‍ ഭാഗമാകാത്തത് എന്ന് ചോദ്യം ശക്തമായി ഉയര്‍ന്നു തുടങ്ങി. മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം കൊയ്യാനിടയുണ്ട് എന്ന കാരണത്താല്‍ ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തിന് നിഷേധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മികച്ച പദ്ധതികളോട് മുഖം തിരിക്കുന്ന എല്‍ഡിഎഫ് നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് തുടങ്ങി.
ഇതിനിടെ സര്‍്ക്കാരിന് തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ആയുഷ്മാന്‍ ഭാരത് കേരളം വേണ്ടെന്നുവച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. മാനദണ്ഡങ്ങള്‍ സംബന്ധിച്ചു സംസ്ഥാനത്തിനു ചില ആശങ്കകളുണ്ട്. കേരളത്തിലെ വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ക്രോഡീകരിച്ചുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഈ രണ്ടില്‍ ഏതാണു ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനകരമാകുക എന്നതിനെ അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കുക. കേന്ദ്രവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എന്നാല്‍ ഇത്രയും വിപുലമായ കേന്ദ്ര പദ്ധതിയില്‍ നിന്ന് കേരളം വിട്ടു നില്‍ക്കരുതെന്ന നിലപാടാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്കുള്ളത്. ഭാവിയില്‍ അത് വലിയ തിരിച്ചടിയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച സ്വപ്നപദ്ധതി, ‘വലിയ തട്ടിപ്പ്’ ആണെന്നാണു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ ചെലവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ (പിഎംജെഎവൈ– ആയുഷ്മാന്‍ ഭാരത്) എന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. ഇത്രയും വമ്പന്‍ പദ്ധതിക്കു പണം എവിടെനിന്നാണെന്നു തോമസ് ഐസക് ചോദിക്കുന്നു.
കേന്ദ്രപദ്ധതിയുടെ പണം സംബന്ധിച്ച് സസ്ഥാന ധനമന്ത്രി തല പുകയ്ക്കുന്നത് എന്തിനെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.
നിലവിലുള്ള ആര്‍എസ്ബിവൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30,000 രൂപയുടെ ആനുകൂല്യമാണു കിട്ടുന്നത്. എന്നാല്‍, 1,110 രൂപയുടെ പ്രീമിയത്തിന് അഞ്ചു ലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ആയുഷ്മാന്‍ ഭാരതിന്റെ വാഗ്ദാനം. കുറഞ്ഞ പ്രീമിയത്തില്‍ ഇത്രയും കൂടിയ തുകയുടെ നേട്ടം കിട്ടുമെന്നതു സാധ്യമാണോ?എന്നാണ് തോമസ് ഐസകിന്റെ ചോദ്യം. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത ആശങ്ക കേരളത്തിലെ ധനമന്ത്രിക്കെന്തിനാണ് എ്ന്ന ചോദ്യം എതിര്‍ വിഭാഗം ഉയര്‍ത്തുന്നു. കേന്ദ്രം കേരളീയര്‍ക്ക് ഗുണകരമായ പദ്ധതി നടപ്പാക്കുമ്പോള്‍ അതിനുള്ള പണം എവിടെ നിന്നെന്ന് ചോദിച്ച് വിട്ടു നില്‍ക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ പല പദ്ധതികളും കേന്ദ്രം നേട്ടം കൊയ്യുമോ എന്ന് രാഷ്ട്രീയ പേടി മൂലം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന ആക്ഷേപമുണ്ട്. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യ സുരക്ഷ പദ്ധതിയോട് മുഖം തിരിച്ചത് തിരിച്ചടിയായതോടെ കേരളം ബുദ്ധിമുട്ടിലായ അനുഭവം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം, തെലങ്കാന, ഒഡീഷ, ഡല്‍ഹി, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളാണു പദ്ധതിയുമായി സഹകരിക്കാത്തത്. നിലവില്‍ മികച്ച പദ്ധതികളുള്ളതിനാല്‍ ‘മോദി കെയര്‍’ എന്നു വിളിപ്പേരുള്ള ആയുഷ്മാന്‍ ഭാരത് തല്‍ക്കാലം വേണ്ടെന്നാണു സംസ്ഥാനങ്ങള്‍ പറയുന്നത്. എന്നാല്‍ ആയുഷ്മാന്‍ ഭാരതിനേക്കാള്‍ ഗുണകരമായ ഒരു ആരോഗ്യ പദ്ധതിയും ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് വെക്കാനില്ല എന്നതാണ് സത്യം. ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.
രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തുടക്കമിട്ടിരുന്നു.
ദുര്‍ബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങള്‍ക്കും ഏകദേശം 50 കോടി കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്നതാണ് പദ്ധതി.
ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും.
പദ്ധതിയുടെ അറുപത് ശതമാനവും കേന്ദ്രമാണ് വഹിക്കുക.
ഹൃദ്രോഗങ്ങള്‍, കരള്‍- വൃക്ക രോഗങ്ങള്‍, പ്രമേഹം, സ്റ്റെന്റ്, ബൈപാസ് സര്‍ജറി, മുട്ടുമാറ്റിവയ്ക്കല്‍ തുടങ്ങി ചെലവേറിയ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.
Discussion about this post