
ഡല്‍ഹി: സ്വകാര്യ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് 2006ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു.വ്യവസായ മേഖലയില്‍നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്നതാണ് സമിതി. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ കൂടുതലുള്ള 22,000 ഗ്രാമങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുകയും യോഗത്തില്‍ വെക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഗ്രാമങ്ങളെ ദത്തെടുക്കുകയും തൊഴില്‍ പരിശീലനം നല്‍കി പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലവസരം നല്‍കുകയും ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കൂടാതെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്.
Discussion about this post