നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗാവാലി ഇന്ത്യ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. യുനൈറ്റഡ് നേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലായിരുന്നു കൂടിക്കാഴ്ച. യോഗത്തില്‍ ഇരു രാജ്‌യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ആശങ്കകളും താല്പര്യങ്ങളും വിശദമായി ചര്‍ച്ചചെയ്തു .
ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന പദ്ധതികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗി പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി ബൈറഗി കൂടാതെ നേപ്പാളിലെ മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയുടെ 73ാം ജനറല്‍ അസംബ്ലിയില്‍ (യു.ജി.എന്‍.ഇ 73) പങ്കെടുക്കുന്നതിന് രണ്ട് മന്ത്രിമാരും ന്യൂയോര്‍ക്കിലുണ്ട്. ജനറല്‍ അസംബ്ലിയുടെ ഉന്നതതല ജനറല്‍ ഡിബേറ്റ് ചൊവ്വാഴ്ച തുടങ്ങും.
Discussion about this post