കശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന് മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സൈന്യം. 2016 സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വിരമ്യൂത്യു വരിച്ച ലാന്‍സ് നായിക് സന്ദീപ് സിംഗ് പങ്കെടുത്തിരുന്നില്ലെന്ന് പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ കാജേഷ് കാലിയ ശ്രീനഗറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തംഗ്ദര് സെക്ടറില്‍ കുറച്ച് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിലാണ് ലാന്‍സ് നായിക് സന്ദീപ് സിംഗിന് പരിക്കേറ്റത്. ചികിത്സയിലായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം വീരമ്യൂത്യു വരിച്ചു.
അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വകവരുത്തിയിരുന്നു. സൈനിക ബഹുമതികളോടെ വീരമ്യുത്യു വരിച്ച സൈനികന് യാത്രാമൊഴി നല്കി.
Discussion about this post