പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ‘സാലറി ചലഞ്ചി’ല്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവര് വിസമ്മതപത്രം എഴുതി നല്‍കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതി. ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ ഇത് നിര്‍ബന്ധിത സ്വഭാവം ഉള്ളത് എന്ന് കോടതി വിലയിരുത്തി. എല്ലാവരെയും വിശ്വാസത്തിലെടുക്കണം. വിസമ്മത പത്രം എഴുതി വാങ്ങുമ്പോള്‍ ഒരു വിഭാഗത്തെ വേര്‍തിരിച്ചു കാണിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിസമ്മതപത്രം എഴുതി വാങ്ങിക്കുക വഴി മുഖ്യമന്ത്രിയുടെ അപേക്ഷ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും കോടതി പറഞ്ഞു. സാലറി ചലഞ്ചിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു സര്‍ക്കാരിന്റെ വിമര്‍ശനം
Discussion about this post