ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങുന്നതായി റെയില്‍വെയുടെ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലാണ് കേരളത്തിലേക്കു എത്തുന്നത്. വലിയസുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് റെയില്‍വെ നല്‍കുന്ന മുന്നറിയിപ്പ്.
റോഹിംഗ്യകള്‍ കൂട്ടത്തോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മുഖ്യ സുരക്ഷാ കമ്മീഷണറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ട്രെയിനുകളുടെ വിവരങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടും.
എല്ലാ റോഹിങ്ക്യകളും കുടുംബസമേതമാണ് നീങ്ങുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇവരുടെ നീക്കത്തെ നിരീക്ഷിക്കാനും ഇവരെ കണ്ടു കിട്ടിയാല്‍ പോലീസിന് കൈമാറാനുമാണ് സര്‍ക്കുലറിലുള്ള ഉത്തരവ്. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്.
രേഖകളില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ റെയില്‍വെയുടെ ചൈന്നെ ഡിവിഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കനായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ റെയില്‍വെയ്ക്ക് ഔദ്യോഗിക സുരക്ഷാ ഒരുക്കന്നിതിനായുള്ള മുന്നറിയിപ്പിനായാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന സൂചന.റോഹിങ്ക്യകള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള 14 ട്രെയിനുകളുടെ വിവരവും സര്‍ക്കുലറിലുണ്ട്.
അനധികൃത കുടിയേറ്റക്കാരെ പിടികൂടി തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് റോഹിങ്ക്യന്‍ സാന്നിധ്യമേഖലാകളായി അടയാളപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്‌ന് കേരളം പോലുള്ള അന്്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സുരക്ഷിത താവളമായിരിക്കുമെന്നും ഇവര്‍ കണക്കു കൂട്ടുന്നു. നേരത്തെ ബംഗ്ലാദേശികലായ നിരവധിപേര്‍ രേഖകളില്ല്ാതെ കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നതായി കണ്ടെത്തിയിരുന്നു.
ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേരള സര്‍ക്കാര്‍. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഡാറ്റാ ബാങ്ക് കൃത്യമായി സൂക്ഷിക്കണമെന്ന ആഭ്യന്ത്രവകുപ്പ് നിര്‍ദ്ദേശം പോലു കേരളത്തില്‍ നടപ്പിലാകുന്നില്ല .
Discussion about this post