ചങ്ങനാശ്ശേരി: സുപ്രിം കോടതി വിധി നിരാശാജനകമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. സുപ്രീംകോടതി വിധി ആയതിനാല്‍ അംഗീകരിച്ചേ മതിയാകു. എന്നാലിത് പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടാണ്. ജനാഭിപ്രായം ഒരിക്കലും ഈ വിധിയോട് യോജിക്കില്ല.
ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ഭക്തര്‍ എത്തുന്നുണ്ട്. വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം വിധിയോട് പ്രതികരിക്കാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇനി വേണമെന്ന് വിശ്വാസികള്‍ തീരുമാനിക്കട്ടെ എന്നും എന്‍എസ്എസ് പറഞ്ഞു.
Discussion about this post