ഇന്ത്യയില്‍ സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ പ്രവര്‍ത്തനം മൂലം നാല് കൊല്ലം കൊണ്ട് 40 കോടി ഇന്ത്യന്‍ ജനതയ്ക്ക് ശുചിമുറികള്‍ ലഭിച്ചുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ശുചീകരണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സര്‍ക്കാര്‍ വളരെ വേഗത്തിലാണ് ജനങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള നടപടികളെടുത്തതെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
ശുചിത്വ മിഷന് പൂര്‍ത്തീകരിക്കുന്ന വേളയില്‍ ആഗോള ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വലിയൊരു കുതിപ്പായിരിക്കും ലഭിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശുചിമുറികളുടെ ലഭ്യതയുടെ കാര്യത്തില്‍ 4 കൊല്ലം കൊണ്ട് 39 ശതമാനം ലഭ്യതയില്‍ നിന്നും 95 ശതമാനം ലഭ്യതയിലേക്ക് ഇന്ത്യ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post