ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന മുന്‍ പ്രസ്താവന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ തിരുത്തി. പുനപരിശോധന ഹര്‍ജി സംബന്ധിച്ച ആലോചന നടന്നിട്ടില്ലെന്നും ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. പുനപരിശോധന വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം.മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
https://braveindianews.com/01/10/180023.php
ശബരിമല വിഷയത്തില്‍ എ പത്മകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് നിലപാട് മാറ്റി എ പത്മകുമാര്‍ രംഗത്തെത്തിയത്.
തന്നെ തിരുത്താനും ശാസിക്കാനും മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. പുനപരിശോധന ഹര്‍ജി നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സമൂഹം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബിജെപിയും സര്‍ക്കാരിനെതിരെ സമര രംഗത്തുണ്ട്.
Discussion about this post