ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ സ്ത്രീ പ്രവേശനത്തിനായി എന്തെല്ലാം ഒരുക്കങ്ങള്‍ ശബരിമലയില്‍ ഒരുക്കിയെന്നു ഹൈക്കോടതി .
സീസണ്‍നു മുന്‍പുള്ള ഒരുക്കങ്ങളെ പറ്റിയുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഹരിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ചോദ്യം . വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ഒരാഴ്ച ആവശ്യപ്പെട്ടു .
ഈ വര്ഷം മുതല്‍ കൂടുതലായി എത്തുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു .
പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള പാതയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ശുചിമുറികള്‍ തയ്യാറാക്കും . സ്ത്രീകള്‍ക്കായി നിര്‍മ്മിക്കുന്ന ശുചിമുറികള്‍ക്ക് പ്രത്യേക നിറം നല്‍കും . നിലവില്‍ സ്ത്രീകള്‍ പമ്പയില്‍ ഉപയോഗിക്കുന്ന കടവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും . വെളിച്ചക്കുറവുള്ള ഭാഗങ്ങളില്‍ വേണ്ടത്ര വെളിച്ചം നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും .
നിലക്കല്‍ – പമ്പ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇരുപത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും . സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കും . എന്നാല്‍ പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലയെന്നു മന്ത്രി പറഞ്ഞു .
സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ക്യൂ സംവിധാനം ഒരുക്കാന്‍ കഴിയില്ല , കുടുംബത്തോട് ഒപ്പമായിരിക്കും കൂടുതല്‍ സ്ത്രീകള്‍ എത്തുക അത് കൊണ്ട് അവര്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കുക പ്രായോഗികമല്ല . പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ടതായി വരും . അതിനു തയ്യാറായവര്‍ മാത്രം ശബരിമലയിലേക്ക് വന്നാല്‍ മതി . ഡിജിറ്റല്‍ ബുക്കിംഗ് സൗകര്യം സ്ത്രീകള്‍ക്ക് വേണ്ടി ഒരിക്കുമെന്നും മന്ത്രി വ്യക്തമാക്കി .
Discussion about this post