ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പിണറായി സർക്കാരിന്റെ സുപ്രീം കോടതി വിധിയോടുള്ള പഴയ പ്രതികരണങ്ങളെപ്പറ്റി പറയുകയാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബാലഗോപാൽ ബി നായർ.
പരമോന്നത നീതി പീഠം ആയ സുപ്രീം കോടതിയുടെ വിധികളോട് പിണറായി വിജയൻ സർക്കാരിന് ഇത്ര ബഹുമാനം തോന്നുന്നത് കാണുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നുവെന്നാണ് ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ മറ്റൊരു സർക്കാരും സുപ്രീം കോടതി വിധികളെ ഇത്ര അധികം ബഹുമാനിച്ച് കണ്ടിട്ടില്ലെന്നും നേരിട്ട് അറിവുള്ള ചില കേസുകളുടെ ചരിത്രം കുറിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
തുടർന്ന് പിണറായി സർക്കാർ നേരത്തെ സുപ്രീം കോടതി വിധിയിൽ നിലപാട് മാറ്റിയതിന്റെ വിശദ വിവരങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
1. 2016 ഡിസംബർ 16
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വർ റാവു എന്നിവർ അടങ്ങിയ ബെഞ്ച് ദേശിയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ മദ്യവിൽപ്പന ശാലകളും 2017 മാർച്ച് 31 നകം പൂട്ടാൻ നിർദേശിച്ചു.
പിണറായി വിജയൻ സർക്കാർ ചെയ്ത നടപടി : 2017 ഫെബ്രുവരിയിൽ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ പക്കൽ ഒരു നിയമ ഉപദേശം വാങ്ങി. ആർക്കും മനസിലാകുന്ന ഇംഗ്ലീഷിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധിയെ കുറിച്ചാണ് മുകുൾ റോത്തഗിയിൽ നിന്ന് നിയമ ഉപദേശം വാങ്ങിയത്. മുകുൾ റോത്തഗി നൽകിയ ഉപദേശം ഇതായിരുന്നു ” നിരോധനം ബാറുകൾക്കും, ഹോട്ടലുകൾക്കും ബാധകം അല്ല”.
ബാർ ഉടമകളെ ബാധിക്കുന്ന വിധി ഉണ്ടായപ്പോൾ സുപ്രീം കോടതി വിധിയോട് മുഖ്യമന്ത്രി ഇന്ന് കാണിച്ച ബഹുമാനം ഒന്നും അന്ന് കണ്ടില്ല.
2. 2017 മാർച്ച് 22
ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവർ അടങ്ങിയ ബെഞ്ച്, അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ്, പാലക്കാട് കരുണ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചട്ട വിരുദ്ധമായി പ്രവേശനം കരസ്ഥമാക്കിയ 180 വിദ്യാർത്ഥികളെ പുറത്താക്കാൻ ഉത്തരവിട്ടു.
കോടതിയോട് അതിയായ ബഹുമാനം ഉള്ള പിണറായി വിജയൻ സർക്കാർ ഈ രണ്ട് കോളേജുകളിലെയും വിദ്യാർത്ഥി പ്രവേശനം ക്രമ പെടുത്താൻ ഓർഡിനൻസ് ഇറക്കുക ചെയ്തത്. പിന്നീട് ഓർഡിനൻസ് സുപ്രീം കോടതി വീണ്ടും സ്റ്റേ ചെയ്തു. നിയമസഭാ വിളിച്ച് കൂട്ടി നിയമ നിർമ്മാണം നടത്തിയാണ് ഈ വിദ്യാഭ്യാസ കോഴ കച്ചവടം സർക്കാർ സ്ഥിരപ്പെടുത്താൻ ശ്രമിച്ചത്.
കോടതി വിധിയോട് അന്ന് കാണിച്ച ബഹുമാനം ഒക്കെ കേരളം കണ്ടെത്തതാണ്.
3. 2017 ഏപ്രിൽ 24
ജസ്റ്റിസ് മാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്‌ത എന്നിവർ അടങ്ങിയ ബെഞ്ച് ടി പി സെൻകുമാറിനെ ഡി ജി പി ആയി വീണ്ടും നിയമിക്കാൻ ഉത്തരവിട്ടു.
കോടതിയോട് അതിയായ ബഹുമാനം ഉള്ള പിണറായി വിജയൻ സർക്കാർ ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒടുവിൽ സുപ്രീം കോടതിയിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക് മാപ്പ് പറയേണ്ടി വന്നു.
3. 2017 ജൂലൈ 3
ജസ്റ്റിസ് മാരായ അരുൺ മിശ്ര അമിതാവ റോയ് എന്നിവർ അടങ്ങിയ ബെഞ്ച് മലങ്കര ഓർത്തോഡോക്സ് സഭാ തർക്ക കേസിൽ വിധി പ്രസ്താവിച്ചു.
1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ആണ് മലങ്കര പള്ളികളുടെ ഭരണം നടത്തണം എന്നായിരുന്നു വിധി.
തർക്കത്തിൽ കിടക്കുന്ന പള്ളികൾ 1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ഭരിക്കണം എന്ന സുപ്രീം കോടതി വിധി നിലനിൽക്കെ പിറവം പള്ളിയുടെ കാര്യത്തിൽ പിണറായി വിജയൻ സർക്കാരിന്റെ നിലപാട് അറിയാൻ താത്പര്യം ഉണ്ട്. ഹൈകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് പിറവം പള്ളിയുടെ കാര്യം അറിയാൻ താത്പര്യം പ്രകടിപ്പിച്ചത്. മണർകാട് പള്ളിയുടെ കാര്യവും അറിയാൻ താത്പര്യം ഉണ്ട്.
4. തെരുവ് നായകളുടെ കടി ഏറ്റവർക്ക് നഷ്ടപരിഹാരം നൽകണം എന്ന വിധി നടപ്പിലാക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒടുവിൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ വിളിച്ച് വരുത്തി കോടതി അലക്ഷ്യ നടപടി സ്വീകരിക്കും എന്ന് ഭീഷണി പെടുത്തിയതിന് ഞങ്ങൾ പലരും സാക്ഷി ആണ്. നഷ്ടപരിഹാരം നൽകണം എന്ന ആദ്യ വിധിയോട് സർക്കാർ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാണ് നീട്ടി കൊണ്ട് പോയത്.
ഇനിയും ഇത്തരം ഉദാഹരണങ്ങൾ ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ബാലഗോപാൽ പോസ്റ്റ് അവസാനിപ്പിക്കുന്നത് . പോസ്റ്റിനെതിരെ സിപിഎം സൈബർ സംഘം കാര്യമായിത്തന്നെ രംഗത്തെത്തിയിട്ടുണ്ട്. തെക്കൻ നായർ ആയതു കൊണ്ട് ബാലഗോപാലിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതിയെന്ന കമന്റുകളും പോസ്റ്റിനു വരുന്നുണ്ട്.
ബാലഗോപാലിന്റെ പോസ്റ്റ്..
https://www.facebook.com/permalink.php?story_fbid=10157017328749274&id=703619273
Discussion about this post