
ഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ ബിഎസ്പി നേതാവ് മായാവതിയുടെ തീരുമാനം. ബിഎസ്പിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും അഴിമതി സര്‍ക്കാരുകള്‍ക്കു നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനു ജനം മാപ്പു നല്‍കില്ലെന്നും മായാവതി ആരോപിച്ചു
ഇതോടെ ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷത്തെ അണിനിരത്താനുള്ള കോണ്‍ഗസ് നീക്കത്തിന് ആദ്യ തിരിച്ചടിയായി. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ എതിരാളിയായ അജിത് ജോഗിക്കൊപ്പം സഖ്യത്തിലേര്‍പ്പെടുമെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മായാവതി, മധ്യപ്രദേശില്‍ 22 സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സഖ്യമില്ലെന്നു തീര്‍ത്തു പറഞ്ഞത്.
രാജസ്ഥാനില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ കെല്‍പുണ്ടെന്നാണു കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. മായാവതിയെ പ്രകോപിപ്പിക്കാതെ, ഐക്യസാധ്യത അവസാനിച്ചിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. മായാവതിയെ ഒപ്പം നിര്‍ത്താനുള്ള വഴികളാണ് കോണ്‍ഗ്രസ് തേടുന്നത്.
Discussion about this post