ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പുന : പരിശോധനാ ഹര്‍ജി നല്‍കും . നിലവില്‍ പാലിച്ചു പോരുന്ന ആചാരക്രമങ്ങളില്‍ മാറ്റം വരുത്താനോ , യാതൊരു വിധ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറല്ലെന്ന് പന്തളം കൊട്ടാരവും , തന്ത്രി കുടുംബവും വ്യക്തമാക്കി .
ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന വിധിന്യായത്തിലെ ഭാഗങ്ങള്‍ റദ്ദ് ചെയ്യണം . ക്ഷേത്രങ്ങളില്‍ അശുദ്ധി ബാധിച്ചാല്‍ ശുദ്ധികര്‍മ്മം നടത്തേണ്ട കാര്യം ഇല്ലാതായെന്നും പന്തളം കൊട്ടാരും നിരവാഹക സമിതി പ്രസിഡന്റ് ശശി വര്‍മ്മ പറഞ്ഞു .
കോടതി വിധി താന്ത്രികകര്‍മ്മങ്ങളില്‍ മുടക്കം വരുത്തുമെന്ന് തന്ത്രികുടുംബം വ്യക്തമാക്കി . ക്ഷേത്രത്തെ സംബന്ധിച്ച ചടങ്ങുകള്‍ ശാസ്ത്രീയ ആചാരങ്ങളാണ് അത് നിലനിര്‍ത്തിയില്ലെങ്കില്‍ ക്ഷേത്ര ചൈതന്യം നഷ്ടമാകും . പ്രതിഷ്ഠയുടെ ഭാഗമായ നിയമങ്ങള്‍ പാലിക്കപ്പെടണം . സുപ്രീംകോടതി വിധിയ്ക്കെതിരെ പന്തളം കൊട്ടാരവും ,തന്ത്രി കുടുംബവും സംയുക്ത ഹര്‍ജി നല്‍കാനാണ് തീരുമാനമായിരിക്കുന്നത് . ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു .
Discussion about this post