മലപ്പുറത്തെ താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ഭാര്യയാണെന്നും ഇത് കൊല നടത്തിയ പ്രതിയുമായി ഒന്നിച്ച് ജീവിക്കാന്‍ വേണ്ടിയായിരുന്നുവെന്നും പോലീസ് പറയുന്നു.
കൊല നടത്തിയത് ഭാര്യയുടെ സുഹൃത്ത് തെയ്യാല സ്വദേശി ബഷീര്‍ ആയിരുന്നു. മരണം ഉറപ്പാക്കാന്‍ ഭാര്യ സൗജത്ത് തന്നെയാണ് സവാദിന്റെ കഴുത്തു മുറിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിദേശത്തായിരുന്നു ബഷീര്‍ ജോലിയെടുത്തിരുന്നത്. അവിടെ നിന്നും രണ്ട് ദിവസത്തെ അവധിയെടുത്താണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് വാഹനം ഏര്‍പ്പാടാക്കിയ സുഹൃത്തും അറസ്റ്റിലാണ്.
കൊല നടത്തിയ സൗജത്ത് ഒളിവിലാണ്. ഭാര്യ സൗജത്തും പ്രതിയുടെ സുഹൃത്തും കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 നും 1.30 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. മുന്‍വശത്തെ വരാന്തയില്‍ മകളുമൊത്ത് ഉറങ്ങുകയായിരുന്ന അഞ്ചുടി സ്വദേശി സവാദാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ അടിയാണെന്ന് പോലീസ് പറയുന്നു. കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ ഓടി പോവുന്നത് കണ്ടതായി മകള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മല്‍സ്യത്തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സവാദ്.
Discussion about this post