
തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്.ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകമാരൻ നായരുമായി കൂടിക്കാഴ്ച നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ അനുമതി ചോദിച്ചത്.അനുമതി നിഷേധിച്ചു എന്നു മാത്രമല്ല എൻ എസ് എസ് ആസ്ഥാനത്തിന്റെ പടി ചവിട്ടി പോകരുതെന്നും സുകുമാരൻ നായർ താക്കീതു ചെയ്തുവെന്നാണ് സൂചന.
ബി ജെ പി പ്രസിഡണ്ട് പി.എസ് ശ്രീധരൻപിള്ള ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പത്മകുമാർ സന്ദർശനത്തിന് അനുമതി ചോദിച്ചത്.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാൻ ശക്തമായ തീരുമാനമെടുത്താണ് എൻഎസ്എസ് മുന്നോട്ടു പോകുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അസംതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പുനപരിശോധനാ ഹർജി നൽകില്ലെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ തീരുമാനം ഇടതു മുന്നണിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് സി പി എം കേന്ദ്രങ്ങളുടെ വിലയിരുത്തൽ.ഇതേ തുടർന്ന് അനുനയ ചർച്ചകൾക്കായി പത്മകുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു.
Discussion about this post