ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടു നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു .
മിനിമം ചാര്‍ജ്ജ് എട്ടുരൂപയില്‍ നിന്നും പത്ത് രൂപയാക്കണം എന്നതാണ് ബസുടമകളുടെ ആവശ്യം . ഇതിനു പുറമേ വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നടപ്പാക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു .
ബസ് നിരക്ക് അവസാനമായി കൂട്ടിയത് മാര്‍ച്ചില്‍ ആണെന്നും അന്ന് ഡീസല്‍ വില 62 രൂപ ആയിരുന്നെന്നും പിന്നീട് അത് 18 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ ബസുകള്‍ പുറത്ത് ഇറക്കാനാവില്ലെന്ന് വ്യക്തമാക്കി . ഇക്കാര്യത്തിനായി ചര്‍ച്ചയ്ക്ക് തയ്യാര്‍ ആണെന്നും ബസുടമകള്‍ പറഞ്ഞു .
Discussion about this post